സിനിമയിൽ അരങ്ങേറ്റം കുറിച്ച് 20 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാവന. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന, വർഷങ്ങൾക്ക് ശേഷം നമ്മൾ സിനിമയുടെ സെറ്റിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ തുടങ്ങി നിരവധി പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചിരുന്നത്.

ഭാവനയുടെ കുറിപ്പ് ഇങ്ങനെ:

ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ഞാൻ ‌’നമ്മൾ’ എന്ന മലയാളം സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമൽ സാർ. അങ്ങനെ ഞാൻ പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയി. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ എന്റെ മുഖം മാറിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ‘ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല’എന്ന് ഞാൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ അത് ചെയ്തു. പക്ഷെ ഇപ്പോൾ എനിക്കറിയാം, എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല. ഒരുപാട് വിജയങ്ങൾ, നിരവധി പരാജയങ്ങൾ, തിരിച്ചടികൾ, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങൾ… ഇതെല്ലാം എന്നെ ഇന്നത്തെ ഞാനാക്കി രൂപപ്പെടുത്തി. ഇപ്പോഴും ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു നിമിഷം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്. ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടും അതേ ഭയത്തോടും കൂടെ ഞാൻ ഈ യാത്ര തുടരുന്നു. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. PS: എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാ ത്തതാണ്, എനിക്ക് അത് നഷ്ടമായി.