വോഡഫോൺ ഐഡിയ കഴിഞ്ഞ ദശകത്തിൽ രണ്ട് ലക്ഷം കോടിയിലധികം നഷ്ടമാണ് നേരിട്ടത്. ഇതോടൊപ്പം തന്നെ എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സർക്കാരിന് നൽകേണ്ടിവന്നാൽ കമ്പനി പൂട്ടേണ്ടിവരുമെന്ന് ഐഡിയ വോഡഫോൺ അഭിഭാഷകൻ മുകുൾ രോഹത്ഗി ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഒരു കമ്പനി പൂട്ടേണ്ടിവന്നാൽ 10,000 പേർക്ക് തൊഴിലില്ലാതാകും. 30 കോടി വരിക്കാർ പ്രതിസന്ധിയിലാകും – കമ്പനിയുടെ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു. ഇത് ടെലികോം മേഖലയെ മുഴുവൻ ബാധിക്കുമെന്നും മത്സരം തുടച്ചുമാറ്റുകയും രണ്ട് സ്ഥാപനങ്ങൾ മാത്രം അവശേഷിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുള്ളത് 7000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാൽ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതൽ 25,000 കോടി വരെയാണ് വർധിപ്പിച്ചത്. 2150 കോടി രൂപ ഇതിനകം തന്നെ കമ്പനി നൽകിയിട്ടുണ്ട്. ടെലികോം സ്ഥാപനങ്ങൾ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടൻ തന്നെ സർക്കാരിന് നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നഷ്ടം നേരിടുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഒറ്റരാത്രികൊണ്ട് ഈ കുടിശ്ശിക അടയ്ക്കാൻ ഒരു വഴിയുമില്ലെന്ന് കമ്പനികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് പറയുന്നു. സർക്കാരും ഈ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകണം, അല്ലാത്തപക്ഷം ഈ മേഖലയ്ക്ക് രണ്ട് ഓപ്പറേറ്റർമാർ മാത്രമേ ഉണ്ടാകൂ. അർദ്ധ കുത്തക പോലെയാണിതെന്നും വോഡഫോൺ ഐഡിയ വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷങ്ങളിൽ ടെലികോം മേഖലയ്ക്ക് മത്സരാധിഷ്ഠിതമായി തുടരുന്നതിനാൽ വലിയ നഷ്ടമാണ് നേരിട്ടത്. കുറച്ച് കമ്പനികൾക്ക് കടക്കെണിയിലായി. ആദ്യം 2,500 കോടി രൂപയും വെള്ളിയാഴ്ചയ്ക്കകം 1,000 കോടി രൂപയും നൽകാമെന്ന വോഡഫോൺ ഐഡിയയുടെ നിർദേശം സംബന്ധിച്ച് തിങ്കളാഴ്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. പേയ്‌മെന്റിന് പകരമായി ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും സർക്കാരിൽ നിക്ഷേപിച്ച ബാങ്ക് ഗ്യാരണ്ടി എൻ‌ക്യാഷ് ചെയ്യരുതെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ഒറ്റരാത്രികൊണ്ട് പണം നൽകണമെന്ന് സർക്കാർ നിർബന്ധിച്ചാൽ വോഡഫോണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്നും നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. തൊഴിലില്ലായ്മ വ്യാപകമായിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ ഇത് 10,000 ജീവനക്കാരെ തൊഴിലില്ലാത്തവരാക്കും ഇത് 50,000 ത്തോളം ആളുകളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭാരതി എയർടെല്ലും ടാറ്റ ഗ്രൂപ്പും തങ്ങളുടെ കുടിശ്ശികയിൽ നിന്ന് യഥാക്രമം 10,000 കോടി രൂപയും 2,197 കോടി രൂപയും നൽകി. ഭാരതി എയർടെൽ ഇപ്പോഴും സർക്കാരിനു 25,586 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. ടാറ്റ ടെലി സർവീസസ് മൊത്തം 13,800 കോടി രൂപ നൽകണം. എല്ലാ പേയ്‌മെന്റുകളുടെയും അവസാന തീയതി മാർച്ച് 17 ആണ്.