ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവണതകളെ ഇല്ലാതാക്കാൻ നാല് പുതിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സി എസ് എ എം ) സൃഷ്ടിക്കാനായി രൂപകല്പന ചെയ്ത എ ഐ ഉപകരണം കൈവശം വയ്ക്കുകയോ സൃഷ്ടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും യുകെ എന്ന് ഹോം ഓഫീസ് അറിയിച്ചു. ഈ രീതിയിലുള്ള Al ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പ്രതിപാദിക്കുന്ന മാനുവലുകൾ കൈവശം വയ്ക്കുന്നവർക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. Al ഉപയോഗിച്ച് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഏറ്റവും പുതിയ ഓൺലൈൻ ഭീഷണികൾ ചെറുക്കാനായി നിയമങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും ഓൺലൈനിൽ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അവർ പറഞ്ഞു.


കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയോ ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകളുടെ നടത്തിപ്പുകാർക്കെതിരെ കർശനമായ നടപടികൾ വരും. ഇത്തരം പ്രതിലോമ പ്രവർത്തികൾ ചെയ്യുന്നവർ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടതായി വരും . കുട്ടികൾക്ക് ലൈംഗിക ഭീഷണി ഉയർത്തുന്നുവെന്ന് സംശയിക്കുന്ന വ്യക്തികൾ യുകെയിൽ പ്രവേശിക്കുവാൻ ശ്രമിക്കുമ്പോൾ ഫോൺ മുതലായ അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുവാൻ ഉള്ള അനുവാദം ബോർഡർ ഫോഴ്സിന് ഉണ്ടായിരിക്കും. പലപ്പോഴും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നത് വിദേശത്താണ്. ഓൺലൈനിൽ കുട്ടികൾക്ക് നേരെയുള്ള ഭീഷണികളുമായി ബന്ധപ്പെട്ട് ഓരോ മാസവും ഏകദേശം 800 അറസ്റ്റുകൾ നടത്തുന്നതായി നാഷണൽ ക്രൈം ഏജൻസി (NCA) പറഞ്ഞു. രാജ്യവ്യാപകമായി 840,000 മുതിർന്നവർ ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികൾക്ക് ഭീഷണിയാണെന്ന് റിപ്പോർട്ട് പറയുന്നു . ഇത് മുതിർന്നവരുടെ ജനസംഖ്യയുടെ 1.6% വരുമെന്നാണ് കണക്കുകൾ കാണിക്കുന്നത് .