ന്യുഡല്‍ഹി: ബാലകോട്ട് ആക്രമണത്തിനിടെ ഇന്ത്യയുടെ എംഐ-17 ഹെലികോപ്ടര്‍ ജമ്മു കശ്മീരില്‍ തകര്‍ന്നുവീണതില്‍ പിഴവു സംഭവിച്ചുവെന്ന് വ്യക്തമാക്കി വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബദൗരിയ. ഫെബ്രുവരി 27നാണ് വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്ടര്‍ വെടിയേറ്റ് തകര്‍ന്നുവീണത്. പാകിസ്താന്‍ ഹെലികോപ്ടര്‍ ആണെന്ന് ആണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണ് അപകടത്തിന് കാരണമെന്ന് വ്യോമസേന എയര്‍ ചീഫ് സ്റ്റാഫ് വ്യക്തമാക്കി.

ഇത് വലിയൊരു പിഴവാണ്. പിഴവ് വരുത്തിയ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എയര്‍ ചീഫ് സ്റ്റാഫ് അറിയിച്ചു. ഫെബ്രുവരി 27ന് ഇന്ത്യയും പാകിസ്താനും ജമ്മു കശ്മീരിലെ നോഷേരയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ റഷ്യന്‍ നിര്‍മ്മിത എം.ഐ-17 ഹെലികോപ്ടര്‍ വെടിയേറ്റു തകര്‍ന്നത്. ഹെലികോപട്ര്‍റില്‍ ഉണ്ടായിരുന്ന ആറ് വ്യോമസേനാംഗങ്ങളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

മരണപ്പെട്ടവരെ ‘യുദ്ധത്തില്‍ മരണപ്പെട്ടവരായി’ പരിഗണിക്കുമെന്നും വ്യേമസേന മേധാവി വ്യക്തമാക്കി. അപകടത്തെ കുറിച്ച് സേന നടത്തിയ അന്വേഷണം (കോര്‍ട്ട് ഓഫ് എന്‍ക്വയറി) പൂര്‍ത്തിയായി. അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിലുള്ള ഒരു മിസൈല്‍ പതിച്ചാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിഴവുകള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിംഗ് ബദൗരിയ അറിയിച്ചു.

റഫാല്‍ എസ്(400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വൈകാശത ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുമെന്നും ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.