പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാന കമ്പനിയുടെ ആദ്യ സര്‍വീസ് ജൂണില്‍ കൊച്ചിയില്‍ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് സര്‍വീസിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കമ്പനി ഭാരവാഹികള്‍ അറിയിച്ചു.

രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. സാധാരണക്കാര്‍ക്കും വിമാന യാത്ര സാധ്യമാകുന്ന വിധത്തിലായിരിക്കും ടിക്കറ്റ് നിരക്കുകള്‍.

കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സര്‍വീസായ എയര്‍ കേരളയുടെ പ്രവര്‍ത്തന കേന്ദ്രം കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കുമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് അറിയിച്ചു.

കിടമത്സരം നടക്കുന്ന വ്യോമയാന മേഖലയിലെ മലയാളി സംരംഭകരുടെ രംഗ പ്രവേശത്തെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. 76 സീറ്റുകള്‍ ഉള്ള വിമാനത്തില്‍ എല്ലാം ഇക്കണോമി ക്ലാസുകള്‍ ആയിരിക്കുമെന്ന് സി.ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സര്‍വീസുമാണ് എയര്‍ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇതിന് നാല് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ വാടകയ്ക്ക് വിമാനങ്ങള്‍ എടുക്കുന്നത്.

വാടകയ്ക്കെടുക്കുന്ന വിമാനങ്ങള്‍ ഏപ്രിലില്‍ കൊച്ചിയില്‍ എത്തിക്കും. ഇതുസംബന്ധിച്ച് ഐറിഷ് കമ്പനികളുമായി സെറ്റ്ഫ്ലൈ എവിയേഷന്‍സ് ആണ് എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

വിമാന ജീവനക്കാരില്‍ കൂടുതല്‍ പേരും മലയാളികളായിരിക്കും. രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നാലെ വിദേശ സര്‍വീസുകള്‍ തുടങ്ങാനും കമ്പനി പദ്ധതിയിടുന്നു. ഗള്‍ഫ് മേഖലയിലായിരിക്കും ആദ്യ വിദേശ സര്‍വീസ്.