മലയാളത്തിലെയടക്കം ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു ഐശ്വര്യ ഭാസ്കർ. തെന്നിന്ത്യൻ താര റാണിയായി വിലസിയിരുന്ന ഐശ്വര്യ അക്കാലത്തെ സൂപ്പ‍ർ നായകൻമാരുടെയൊക്കെ നായികയായും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.

രജനി കാന്തിനൊപ്പം യജമാനിലും മോഹൻലാലിനുമൊപ്പം ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും അരങ്ങ് തകർത്ത താരറാണിക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജീവിതത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ വെളിപ്പെടുത്തൽ പലർക്കും വിശ്വസിക്കാൻ പ്രയാസമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയിലെ സ്ഥിര സാന്നിധ്യം നഷ്ടമായതോടെ കഷ്ടപ്പാടിന്‍റെ കഥകളാണ് അവർക്ക് പറയാനുള്ളത്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇന്ന് ജീവിക്കുന്നതെന്നാണ് പഴയ സൂപ്പർ നായികയുടെ വെളിപ്പെടുത്തൽ. അതില്‍ തനിക്ക് തെല്ലും വിഷമം ഇല്ലെന്നും സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ വ്യക്തമാക്കി.

സിനിമയിൽ നിന്ന് ഉണ്ടാക്കിയ സമ്പത്തൊക്കെ ഇക്കാലയളവിനുള്ളിൽ തീർന്നുപോയി. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതിനാൽ തന്നെ വരുമാനവും ഇല്ലാതായി. സാമ്പത്തികാവസ്ഥ ഇപ്പോൾ ഭദ്രമല്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എന്നതാണ് വലിയ സന്തോഷം. മറ്റാരും വീട്ടിലില്ലെന്നും മകള്‍ വിവാഹം കഴിഞ്ഞ് പോയെന്നും അവർ വിവരിച്ചു. എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല. അടിച്ച് വാരലും കക്കൂസ് കഴുകലുമടക്കമുള്ള എന്ത് ജോലിയും സന്തോഷത്തോടെ തന്നെ ചെയ്യുമെന്നും അഭിമുഖത്തിൽ അവർ വിവരിച്ചു.