ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോട്ടിങ്ങാമിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോൾ വർഗീസ് (41) ആണ് മരിച്ചത്. നോട്ടിങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിലെ ജീവനക്കാരനായിരുന്നു അജയ്. നൈറ്റ് ഷിഫ്റ്റിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

ജോലി സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട അജയ് പാർക്കിങ്ങിലേക്ക് എത്തുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില മോശമാണെന്ന് മനസ്സിലാക്കിയ സഹപ്രവർത്തകർ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാൻ ഭാര്യയെ ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നാലെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അജയുടെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അജയ് എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു . പൊതു ദർശനത്തെക്കുറിച്ചും സംസ്കാരച്ചടങ്ങുകളെ കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അജയ് പോൾ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.