ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അതീവഗുരുതരാവസ്ഥയിൽ. അദ്ദേഹം അബോധാവസ്ഥയിൽ (കോമ) ആയതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവൻ നിലനിർത്തുന്നത്.

അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയിൽ കഴിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്വാസതടസ്സം നേരിടുന്നതിനാൽ തലച്ചോറിലേക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്നാണ് അജിത് ജോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.