ഹൈദരാബാദിൽ നിന്നും ഗർഭിണിയായ ഭാര്യയേയും കൈ​കുഞ്ഞിനെയും ഉന്തുവണ്ടിയിൽ വലിച്ച്​ മധ്യപ്രദേശിലെ ഗ്രാമത്തിലെത്താൻ അന്തർസംസ്ഥാന തൊഴിലാളിയായ രാമു നടന്നത്​ 700 കിലോമീറ്റർ. ലോക്​ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ ബസോ ട്രക്കോ കണ്ടെത്താൻ രാമുവിനായില്ല. തുടർന്ന്​ ​െചറിയ ചക്രങ്ങളും മരണകഷ്​ണങ്ങളുവെച്ച്​ ഒരാൾക്ക്​ ഇരിക്കാവുന്ന ഉന്തുവണ്ടിയുണ്ടാക്കി മകളെയും ഗര്‍ഭിണിയായ ഭാര്യ ധൻവാന്തയെയും അതിലിരുത്തി യാത്ര തുടരുകയായിരുന്നു.

രാമു ഉന്തുവണ്ടി വലിച്ച്​​ റോഡിലൂടെ നീങ്ങുന്ന ദൃശ്യം എൻ.ഡി.ടിവി പ്രതിനിധി പങ്കുവെച്ചു.ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ബാൽഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തിൽ രാമുവും കുടുംബവുമെത്തി എന്ന വിവരവും എൻ.ഡി.ടിവി പങ്കുവെച്ചിട്ടുണ്ട്​.

ആദ്യം മകളും ചുമന്ന് നടക്കാനാണ്​ തീരുമാനിച്ചത്​. എന്നാൽ ഗര്‍ഭിണിയായ ധൻവാന്തക്ക്​ കാല്‍നടയായി ഏറെദൂരം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് ശേഖരിച്ച മരവും വിറകും ഉപയോഗിച്ച് ഒരു താൽക്കാലിക വണ്ടി നിർമിച്ചു. ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്- വിഡിയോ ദൃശ്യത്തിൽ രാമു യാത്ര വിവരിക്കുന്നു. മതിയായ ഭക്ഷണം പോലും കഴിക്കാതെയാണ്​ ദിവസങ്ങളോളം നടന്നതെന്നും രാമു പറഞ്ഞു.

മഹാരാഷ്​ട്രയിലേക്ക്​ കടന്നപ്പോൾ അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്ന സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവി​​െൻറ കുഞ്ഞിന്​ പുതിയ ചെരുപ്പും പൊലീസുകാർ നൽകി.

പൊലീസ്​ സംഘം ഇവരെ വൈദ്യപരിശോധനക്ക്​ വിധേയരാക്കുകയും പിന്നീട്​ വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. ഗ്രാമത്തിലെത്തിയ ശേഷം അവരോട്​ 14 ദിവസം വീട്ടുനിരീക്ഷണത്തിൽ താമസിക്കാൻ നിർദേശിച്ചതായും നിതീഷ്​ ഭാര്‍ഗവ അറിയിച്ചു. എൻ.ഡി.ടിവി പ്രതിനിധി തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍, മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളി സഹോദരനെയും ഭാര്യാമാതാവിനെയും വഹിച്ചുള്ള കാളവണ്ടിക്കൊപ്പം നടക്കുന്നത് കാണാം.

മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തിനാലാണ് മോവില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പത്തർ മുണ്ടല ഗ്രാമം വരെ കാളവണ്ടിയിൽ യാത്ര ​െചയ്യാൻ തീരുമാനിച്ചതെന്ന്​ പത്തര്‍മുണ്ടവരെ കാളവണ്ടിയില്‍ വരാന്‍ തീരുമാനിച്ചതെന്ന്​ ഇയാൾ പറയുന്നു. ഒറ്റകാള വലിക്കുന്ന വണ്ടിയിൽ ഇയാൾക്ക്​ കൂടി ഇരിക്കാൻ ഇടമില്ല.

അന്തർ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ ദുരിതയാത്ര ചെയ്യുന്ന സംഭവങ്ങള്‍ നിത്യ കാഴ്​ചയാണ്​. തുറന്ന ട്രക്കുകളിൽ കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്​ത്രീകളുടെ ദ​ൃശ്യങ്ങളും പുറത്തുവന്നിരുന്നു.