‘ലിയോ’ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും തീയ്ക്ക് ചുറ്റും ചൂട് കായുന്നതാണ് ചിത്രത്തിൽ കാണാനാകുക. വിജയ്, ഗൗതം വാസുദേവ് മേനോൻ, മലയാളിയായ മാത്യു തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ലോകേഷ് പങ്കുവച്ചത്.

ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ