യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷണം വളരെപ്പെട്ടെന്നു തന്നെ ലക്ഷ്യസ്ഥനത്തെത്തുമെന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് നടൻ ദിലീപ് തൻറെ അഡ്വക്കേറ്റിനെ മാറ്റിയത് .ഇത്തരത്തിലുള്ള കേസുകളിൽ പ്രതിഭാഗത്തിൻറെ അഡ്വക്കേറ്റ് പയറ്റുന്ന രക്ഷാമാർഗമാണ് അലിബി. നടൻ ദിലീപിൻറെ കേസിലും ഈ തുറുപ്പ് ചീട്ടിറക്കാനാണ് സാധ്യത എന്നാണ് പുതിയ വിവരം .
ക്രിമിനല്‍ കേസുകളില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രയാസമാണ്. തെളിവുകള്‍ ഉണ്ടാകാറില്ലെന്നതാണു കാരണം. അങ്ങനെ വരുമ്പോള്‍ ടവർ ലൊക്കേഷന്‍ അടക്കമുള്ള ആധുനികമാര്‍ഗങ്ങളാകും പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുക. പ്രതി ആ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് ശ്രമിക്കുമ്പോള്‍, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗം അറിയപ്പെടുന്നത്.
എന്നാൽ ദിലീപിൻറെ ജാമ്യ ഹര്‍ജിയില്‍ മൂന്നു കാര്യങ്ങളാണു രാമന്‍പിള്ള പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവര്‍ ലൊക്കേഷനു കീഴില്‍വന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും. നടന് ദിലീപിന്റെ നമ്പര്‍ തേടിയാണ് സുനി വിഷ്ണുവെന്ന പ്രതിയെ സംവിധായകന് നാദിര്‍ഷായുടേയും ദിലീപിന്റ ഡ്രൈവര്‍ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷന്‍ കൊടുക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് നടന് ദിലീപ് ആ ടവര്‍ ലൊക്കേനു കീഴിലുള്ള മറ്റെവിടെയെങ്കിലും ആയിരുന്നുവെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിഞ്ഞാല്‍ കേസ് മറ്റൊരു വഴിത്തിരിവിലെത്തും. സാക്ഷികള്‍ കൂറുമാറാനും സാധ്യതകളുണ്ട്.
Leave a Reply