ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഒ. എൽ .പി .എച്ച് സ്റ്റോക്ക് ഓൺ ട്രെന്റ് പ്രഥമ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ജനുവരി 18-ന് ശനിയാഴ്ച.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഒ. എൽ .പി .എച്ച് സ്റ്റോക്ക്  ഓൺ  ട്രെന്റ് പ്രഥമ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ്  ജനുവരി 18-ന് ശനിയാഴ്ച.
December 07 05:02 2019 Print This Article

ക്രിസ്റ്റി അരഞ്ഞാണി

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മിഷൻ, പാരിഷ്, മാസ് സെന്ററിലുള്ള അംഗങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും സാഹോദര്യവും കൂട്ടായ്മയും വളർത്തുന്നതിനും അതുപോലെതന്നെ ഓരോ വ്യക്തികളുടെയും കുടുംബങ്ങളിലെയും സാമൂഹിക, സാംസ്കാരിക, ആത്മീയ, ആരോഗ്യ, കായിക വളർച്ച ലക്ഷ്യം വച്ചുകൊണ്ട് രൂപതയുടെ കീഴിലുള്ള വലിയ മിഷൻ സെന്ററുകളിൽ ഒന്നായ ഒ. എൽ .പി .എച്ച് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 18-ന് (2020) ശനിയാഴ്ച രാവിലെ – 10 മുതൽ വൈകിട്ട് 20.00 pm സമയത്ത് ഓൾ യുകെ ബാഡ്മിന്റൺ ഡബിൾസ് നടത്തപ്പെടുന്നതാണ്.

രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ് സെന്റർ, പാരിഷ്, മിഷൻ എന്നിവയിൽ അംഗങ്ങളായ ടീമുകളെ ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റിലോട്ട് സ്വാഗതം സ്വാഗതം ചെയ്യുന്നു.

ഫസ്റ്റ് പ്രൈസ് 250 പൗണ്ടും ട്രോഫിയും, സെക്കൻഡ് പ്രൈസ് 150 പൗണ്ടും ട്രോഫിയും, തേർഡ് പ്രൈസ് 100 പൗണ്ടും ട്രോഫിയും ,ഫോർത്ത് പ്രൈസ് 50 പൗണ്ടും ട്രോഫിയും നൽകപ്പെടുന്നതാണ്. ഓരോ ടീമിനും രജിസ്ട്രേഷൻ ഫീസ് 30 പൗണ്ട് ആണ്. ആദ്യമേ രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രസിഡന്റ് ജോഷി വർഗീസ് mob –07728324877, സെക്രട്ടറി ബിജു ജോസഫ് –07737827139, ക്രിസ്റ്റി സെബാസ്റ്റ്യൻ – 07984183286 എന്നീ മൊബൈൽ നമ്പർ മുഖേന ബന്ധപ്പെടുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles