ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന 36കാരൻ ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ, ഇതിന് കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് എഴുതിയതായി കരുതുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

കുറിപ്പിൽ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിക്കുകയും, സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി പറയുകയും ചെയ്യുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തന്റെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും, അതാണ് കടുംകൈക്ക് നയിച്ചതെന്നുമാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ആത്മഹത്യാക്കുറിപ്പിന്റെയും അതിലെ ആരോപണങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.