കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അകാല വിയോഗം. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. നിരവധി ആളുകളായിരുന്നു താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തെ വീട്ടിലേക്ക് സന്ദർശിക്കുകയും ചെയ്തു. ഏതു സിനിമാതാരം ബാംഗ്ലൂരിൽ എത്തിയാലും പുനീതിൻ്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ആയിരുന്നു. എന്നാൽ ബാംഗ്ലൂരിലെത്തിയ അല്ലു അർജുൻ പുനീതിൻ്റെ കുടുംബത്തെ സന്ദർശിച്ചില്ല എന്ന് മാത്രമല്ല, സന്ദർശിക്കില്ല എന്നു തീർത്തു പറയുകയും ചെയ്തു.

പുഷ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു താരം ബാംഗ്ലൂരിലെത്തിയത്. ഡിസംബർ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ്റെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ റിലീസ് കൂടിയാണ് ഇത്. മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കന്നടയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുൻ. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു പരിപാടി എങ്കിൽ ഇന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. ഇതിനിടയിലാണ് അന്തരിച്ച താരത്തെ കുറിച്ച് അല്ലുഅർജുൻ വിവാദപ്രസ്താവന നടത്തിയത്. എന്നാൽ സത്യത്തിൽ ഇത് വിവാദം ഒന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയത് കാരണമാണ് വിവാദമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അല്ലുഅർജുൻ പറഞ്ഞ യഥാർത്ഥ വാക്കുകൾ ഇങ്ങനെ – “ഞാനെൻറെ സിനിമ പുഷ്പയുടെ പ്രമോഷനു വേണ്ടി ആണ് ബാംഗ്ലൂരിലെത്തിയത്. ഈ സമയത്ത് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കുന്നത് മര്യാദകേട് ആണ്. ഞാൻ ഒരിക്കൽ വീണ്ടും കർണാടകയിലേക്ക് തിരിച്ചുവരും. അന്ന് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കും. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന് എൻറെയും ടീം അംഗങ്ങളുടെയും ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു”.

ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത തെറ്റായ രീതിയിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. “ഞാൻ അദ്ദേഹത്തിൻറെ വീട് സന്ദർശിക്കില്ല” എന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതാണ് തെറ്റിദ്ധാരണകൾക്ക് എല്ലാം കാരണമായത്. എന്തായാലും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അല്ലു അർജുനെ അഭിനന്ദിക്കുകയാണ് എല്ലാവരും. താരം എടുത്ത തീരുമാനം വളരെ ഉചിതമായി എന്നാണ് ആരാധകർ പറയുന്നത്.