മദ്യ കമ്പനിയുടെ കോടികളുടെ പരസ്യ ഓഫർ നിഷേധിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പത്തുകോടിയോളം രൂപയുടെ ഓഫർ ആണ് താരം നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. താൻ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാൽ അത് തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ പിന്മാറിയത്.

ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ എന്ന ചിത്രം വൻവിജയം നേടിയതോടെ നടന്റെ താരമൂല്യവും ഉയർന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുഷ്പ രണ്ടാം ഭാഗം ബിഗ് ബജറ്റിലാണ് ഇപ്പോൾ നിർമിക്കുന്നതും. മുൻപ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യവും താരം വേണ്ടെന്നു വച്ചിരുന്നു. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്‌തെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു.

വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു അർജുൻ. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം തെറ്റായ പ്രചോദനമാണ് നൽകുന്നതെന്നും താരത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു.