മിനിയപൊലിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ വച്ച് ഞരിച്ചമർത്തി കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവം വിശദീകരിച്ച് ദൃക്‌സാക്ഷി.ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ്. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരുക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞു കൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചു . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.

ആശുപത്രിയില്‍ വച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയപൊലിസ് ഡിപാർട്മെന്റില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.അമേരിക്കയില്‍ മിനിയപൊലിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫിസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയപൊലിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപ്പടരുകയാണ് . അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്