യാക്കോബായ സഭ നേത്യത്വം ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനുമായി കൂടി കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൊവ്വാഴ്ച വൈകുന്നേരം മംഗാലാപുരത്ത് വച്ചായിരുന്നു കൂടികാഴ്ച. ചെങ്ങന്നൂരില്‍ യാക്കോബായ സഭയ്ക്ക് കാര്യമായ വോട്ട് ഇല്ലെങ്കിലും യാക്കോബായ സഭയുടെ ഒരു ഭാഗമായ ക്നനായ സഭയ്ക്ക് കുറച്ച് വോട്ട് ഉണ്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമായി നല്‍കാം എന്നുള്ളതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ഇതിന് പകരമായി യാക്കോബായ സഭയ്ക്ക് സ്വതന്ത്രസഭയായി നില്‍ക്കുന്നതിന് വേണ്ട ക്രമീകരണം ചെയ്യണം എന്നുള്ളതായിരുന്നു.

ഇതിന് അമിത് ഷാ സമ്മതം മൂളിയതായാണ് വിവരം. ഇത് രണ്ടാം വട്ടമാണ് ബി.ജെ.പി നേതൃത്വവുമായി യാക്കോബായ സഭാ നേത്യത്വം ചര്‍ച്ച നടത്തുന്നത്.2017 ജൂലായ് മൂന്നിന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ കോടതി വിധി യാക്കോബായ സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ യു.ഡി.എഫ്,എല്‍.ഡി.എഫ് മുന്നണികളില്‍ നിന്ന് സഹായം അങ്യര്‍ത്ഥിച്ചിരുന്നു. കോടതി ഉത്തരവ് ആയതിനാല്‍ അത് അനുസരികകാതെ വഴിയില്ലന്ന് അറിയിച്ചതോടെയാണ് യാക്കോബായ സഭാ നേതൃത്വം കളം മാറ്റി ചവിട്ടിയത്.

ചര്‍ച്ച വീണ്ടും ഡല്‍ഹിയും കേരളത്തിലുമായി തുടരാനുള്ള തീരുമാനത്തിലാണ് തീരുമാനത്തിലാണ് പിരിഞ്ഞത്. യാക്കോബായ സഭയുടെ പുതിയ തീരുമാനത്തില്‍ വിശ്വാസികളില്‍ നല്ലൊരു ശതമാനത്തിനും വിയോജിപ്പ് ഉള്ളതായാണ് അറിയുന്നത്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ പള്ളി കൈയ്യേറുന്നത് അവസാനിപ്പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലന്ന് പറഞ്ഞാണ് നേതൃത്വം തടിതപ്പുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പ്രകാരം യാക്കോബായ സഭയ്ക്ക് സ്വതന്ത്രമായി നില്‍ക്കുന്നതിന് കഴിയില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനസ് പുറപ്പെടുവിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ സാധിക്കുകയുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മൈലാപൂര്‍ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഓസ്താത്തിയോസ്, സെമിനാരിയുടെ ചുമതലയുള്ള മെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്ലന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധിയുടെ 28-ാംമതായി പറയുന്ന ഈ പ്രശ്നം പൊതുവേദിയില്‍ ചര്‍ച്ച് ചെയ്ത് പിരിയുന്നതിന് വഴിയൊരുക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇത് ന്യായമാണെന്ന് അമിത് ഷാ മെത്രാപ്പോലീത്താമാരെ അറിയിച്ചതായാണ് വിവരം.

ബി.ജെ.പിക്ക് യാക്കോബായ സഭ നേത്യത്വം നല്‍കിയ ഉറപ്പ് പാളാണ് സാധ്യത. യാക്കോബായ സഭ നല്‍കിയ കേസില്‍ വിധി എതിരായതോടെ തന്നെ ക്നനായ സഭ അത്രരസത്തിലല്ല.കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലും ഇവരാരും പങ്കെടുത്തിരുന്നില്ല.< ക്നനായ സഭ പാത്രീയര്‍്കകീസിന്റെ നേരീട്ടുള്ള ഭരണത്തിന്‍ കീഴിലാണ്. അതിനാല്‍ യാക്കോബായസഭയുടെ പിന്‍ബലം വേണ്ടന്നുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.കൊച്ചിയിലെ സമ്മേളനത്തില്‍ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറീയോസ് ബി.ജെ.പിയുമായി അടുക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കിയിരുന്നു.<

ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ട ചര്‍ച്ച ഒന്നര ആഴ്ച മുന്‍പ് മംഗലാപുരത്ത് വച്ച് തന്നെ നടന്നിരുന്നു.അന്ന് നവീന്‍ ഘട്ടീലാണ് പങ്കെടുത്തിരുന്നത്.യാക്കോബായ സഭയ്ക്ക് വേണ്ടി പൗലോസ് മാര്‍ ഐറേനിയോസ്,യാക്കോബ് മാര്‍ അന്തോണിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് എന്നി മെത്രാപ്പോലീത്താമാരാണ് പങ്കെടുത്തത്.