ഓർക്കാടെരി ഐഡിയ മൊബൈൽ ഔട് ലൈറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തിൽ നിന്ന് നിർണായക വഴി തിരിവ്. കുറച്ചു ദിവസം മുൻപ് എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ് വടകര ഉള്ള യുവതി ഐഡിയ മൊബൈൽ ഔട് ലൈറ്റിൽ ജോലിക്ക് പോയി പിന്നെ തിരിച്ചു വന്നില്ല എന്നത്.  ഒരുപാട് അനേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല എന്നാൽ ഇപ്പോൾ ആ വാർത്തയ്ക്ക് പുതിയ വഴി തിരിവ് ആയിട്ടുണ്ട്.  വടകരയിലെ വിനോദ സഞ്ചാര കേദ്രമായ സാൻ ബാൻസിലെ പെട്ടി കടക്കാരൻ നൽകിയ മൊഴി യാണ് പൊലീസിന് നിർണായകം ആയത്.

പ്രവീണയെ കാണുന്നതിന് മുൻപ് കട ഉടമ അംജാസിനെയും കാണാതായിരുന്നു. പ്രവീണയെ കടത്തിക്കൊണ്ടു പോകാൻ ഒരു സംഘം തമ്മെ പ്രവർത്തിച്ചു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിനിടയിൽ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാങ്ക ബാങ്കിസിലെ പെട്ടികടകാരന്റെ മൊഴി  അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. അവിടെവച്ചു യുവതിയെ കണ്ടതായാണ് മൊഴി. മൊബൈൽ ഷോപ്പ് പുട്ടിയതിനു ശേഷം തനിച്ചു സ്‌ക്യൂട്ടറിൽ വന്നിറങ്ങുന്നതും  തുടർന്ന് ഓവർ കോട്ടു ധരിച്ച മറ്റൊരു ചെറുപ്പകാരനൊപ്പം ബൈക്കിൽ കയറി പോകുന്നത് കടക്കാരൻ കണ്ടിരുന്നു.

ഇന്നലെ ഉച്ചയോടെ പ്രവീണയുടെ മൊബൈൽ ഫോൺ മലമ്പുഴ ടവർ പരിധിയിൽ കണ്ടതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വെറും ഒരു മിനിറ്റു മാത്രമാണ് ഫോൺ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. അംജാസിനെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിന്റെ ഇടയിലാണ്  ജീവനക്കാരി പ്രവീണയെ കാണാതാവുന്നത്.

പ്രവീണ വഴിയിൽ ഉപേക്ഷിച്ച സ്കൂട്ടർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഒഞ്ചിയത്താണ് പ്രവീണയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്. ഗൾഫിലുള്ള ഭർത്താവ് സംഭവം അറിഞ്ഞു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇവർക്ക് 7 വയസുള്ള ഒരു മകൾ ഉണ്ട്.