സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട് എന്നത് നഗ്‌നസത്യമാണ്. പൈശാചികവും ക്രൂരവുമായ നടപടികളാണ് ഇതിന്റെ പേരില്‍ അടിമകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ആരും ചോദിക്കാന്‍ വരില്ലെന്ന കാരണത്താല്‍ അവരെ പട്ടിണിക്കിട്ടും പച്ചയ്ക്ക് ചുട്ടു കൊല്ലുന്നത് പോലും സാധാരണമാണ്.മാനുഷിക പരിഗണന പോലും നല്‍കാത്ത കൊടുംനിന്ദ്യമായ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും വേണ്ടത്ര ലോക ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.
ലിബിയയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയില്‍ ആശങ്ക പങ്കു വച്ചും ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സഹായമഭ്യര്‍ഥിച്ചും നടി എമി ജാക്‌സണ്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു.. ഇന്നും ഈ 2017 ലും.. എന്റെ നെഞ്ച് പൊട്ടുകയാണ് ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ച തീരൂ.. എമി കുറിച്ചു.
Leave a Reply