ലണ്ടൻ: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷിക്കും.
വിഘ്‌നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാന് സമർപ്പിച്ചാണ് ഈ വർഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും.

പ്രസിദ്ധ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കർമമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം.
തീയതി: ഞായർ, 20 സെപ്റ്റംബർ 2026
സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ
വേദി: Dabbs Place Farm, Gravesend, Kent, DA13 9BL
(രജിസ്ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതാണ്)
പരിമിതമായ രജിസ്ട്രേഷനാണ് ഉള്ളത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബർ 2026

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065
Email: [email protected]
Website: kentayyappatemple.org











Leave a Reply