ബിജോ തോമസ്
കേൺഗ്രസ്സ് നേതാവും കെപിസിസി നിർവാഹസമതി അംഗവുമായ അഡ്വ: അനിൽ ബോസിന്റെ വാഹനമാണ് ആലപ്പുഴ മങ്കൊമ്പിൽ വച്ച് അപകടത്തിൽപെട്ടത്. രാത്രി 12.30 ആണ് അപകടം സംഭവിച്ചത്. എറണാകുളത്തു നിന്നും കുട്ടനാട് കാവലത്തുള്ള വീട്ടിലേക്ക് വരും വഴിയാണ് അപകടം . സ്വയം ഡ്രൈവ് ചെയ്ത അദ്ദേഹം അപകടസമയത് വാഹനത്തിൽ തനിച്ചായിരുന്നു. മങ്കൊമ്പിൽ വച്ച് പട്ടികൾ കൂട്ടത്തോടെ വാഹനത്തിന് മുൻപിലേക്ക് ചാടിയപ്പോൾ വണ്ടി വെട്ടിച്ചു മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു എന്ന് അനിൽ ബോസ് മലയാളംയുകെ ന്യൂസിനോട് പ്രതികരിച്ചു.
തുടർന്ന് എയർ ബാഗ് പ്രവർത്തിച്ചത് മൂലം വൻ അപകടം ഒഴിവായത് . അല്പനിമിഷത്തിനുള്ളിൽ ബോധം വീണ്ടെടുത്ത അദ്ദേഹം പുളിങ്കുന്നു പോലീസ് സ്റ്റേഷനിലും, ഹൈവേ പെട്രോളിംഗ് സംഘത്തിലും വിളിച്ചറിയിച്ചത്. എറണാകുളത്തു ചാനൽ ചർച്ചയിലും പാർട്ടി പരിപാടികളിലും പങ്കെടുത്തു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.
Leave a Reply