ചിന്നു സുല്‍ഫിക്കറിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. മരിക്കുന്നതിനുമുന്‍പ് ലഹരി മരുന്നു ഉപയോഗിച്ചിട്ടുണ്ട്.
ചിന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹത്തില്‍ കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടായതായേക്കാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗികമോ പ്രകൃതി വിരുദ്ധമോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.
കൊലപാതകം മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്‍ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനു പിന്നില്‍ അഞ്ജനയുടെ സുഹൃത്തുകള്‍ തന്നെയാണെന്നും ബന്ധുക്കള്‍ പറയുന്നു.
കൊല്ലപ്പെടുന്നതിന് തലേദിവസം സുഹൃത്തായ നസീമയുടെ ഫോണില്‍ നിന്നും അമ്മയെ വിളിച്ചിരുന്നതായും നാട്ടില്‍ തിരികെ വന്ന് അമ്മയ്ക്കൊപ്പം ജീവിക്കുമെന്നും ചിന്നു പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് പത്തുമീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്.
Leave a Reply