ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേക്കുന്നം ഭാഗത്താണ് അപകടം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അരുണിനെ കാണാതായത്. സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ രാത്രി 8.30ന് ശേഷം സ്വിച്ച് ഓഫായ നിലയിലായിരുന്നു. കളമശേരി പോലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.