തനിക്കെതിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോയെ പറ്റി വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം80 മൂസയിലെ നായിക. അഞ്ജുവിനോട് മുഖ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് അഞ്ചുവാണെന്ന രീതിയില്‍ ആണ് പ്രചരണം നടക്കുന്നത്. ഇത് താന്‍ അല്ലെന്നും ഇതിന്റ പേരില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നുപോയെന്നും പറയുകയാണ് അഞ്ചു.
സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുരഭിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചുവെന്ന് സുരഭി പറയുന്നു. ഇനി അവളെ ഉപദ്രവിക്കരുതെന്നും സുരഭി അപേക്ഷിക്കുന്നുണ്ട്.
തന്റെ മുഖത്തോടു സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവർഷം മുൻപാണു പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം കാരണം അതു തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിൽ പല ഭാഗത്തു നിന്നും ചോദ്യങ്ങൾ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസിൽ പരാതി നൽകി. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോയിൽ ഉള്ളത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു.
Leave a Reply