മാദക ലഹരി : കാരൂർസോമൻ എഴുതിയ മിനിക്കഥ

മാദക ലഹരി : കാരൂർസോമൻ എഴുതിയ മിനിക്കഥ
September 28 06:43 2020 Print This Article

കാരൂർസോമൻ

മാനത്തു തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ തമ്പിയുടെ കണ്ണുകൾ തിളങ്ങി നിന്നു . ഉറങ്ങാൻ കിടന്നിട്ടും കൺപോള അടയുന്നില്ല. കണ്ണ് ചിമ്മി നോക്കി . രാത്രി കനത്തു . ആത്മ സുഹൃത്ത് എത്ര പെട്ടെന്നാണ് മദ്യത്തിന് വഴങ്ങി തന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തത്. കഞ്ചാവ് മാഫിയ ലീഡർ ഭരണകക്ഷിയിലെ പ്രമുഖന്റെ മകനെന്ന് ലോകത്ത് മറ്റാർക്കുമറിയില്ല. അവർക്ക് തൻകാര്യം വൻ കാര്യമാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ വിഷയമല്ല. കുരുടൻ നാട്ടിൽ കോങ്കണ്ണൻ രാജാവുള്ളതുകൊണ്ടാണ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ ഓർത്ത് പോലീസിന് രഹസ്യവിവരം കൊടുത്തത്. അവർ തന്നെ കഴുത്തു ഞെരിച്ചു കൊല്ലുമോ അതോ അതോ കത്തിക്ക് ഇരയാക്കുമോ? അവരുടെ ഉള്ളിലിരിപ്പ് അറിയാം. തന്നെ കൊന്നിട്ട് പ്രതിപക്ഷ പാർട്ടിയുടെ തലയിൽ കെട്ടിവെക്കും. ചാനലുകളിൽ ചർച്ചയാക്കി അത് വോട്ടായി മാറ്റും. മനസ്സ് തേങ്ങി . വീട്ടുകാരറിയാതെ അറിയാതെ സൂര്യനുണരുന്നതിന് മുൻപ് തന്നെ ഹൃദയത്തിൽ നിന്നുള്ള ഭാരമിറക്കി മാവേലിക്കര ട്രെയിൻ സ്റ്റേഷനിലേക്ക് തമ്പി നടന്നു.

കാരൂർസോമൻവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles