കാസർഗോഡ്: ഒരുപാട് കഷ്ടപ്പെട്ടാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യസം ഓരോ കുടുംബവും പൂർത്തിയാക്കുന്നത്. വലുതാവുമ്പോൾ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തമാക്കാൻ അക്ഷീണം പണിയെടുക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾ കേരളത്തിൽ ഉണ്ട്. മുണ്ടു മുറുക്കിയുടുത്തു, ലോണെടുത്തു കുട്ടികളെ പഠിപ്പിക്കുന്നു. പഠിപ്പു കഴിഞ്ഞാൽ ഒരു നല്ല ജോലി എന്നതാണ് അവരുടെ സ്വപനം. പക്ഷെ അതിലേക്കുള്ള യാത്ര പലപ്പോഴും വളരെ കഠിനമുള്ളതാണ്. പെൺകുട്ടികളെ നഴ്സിങ്ങിന് വിടുന്നത് തന്നെ ഒരു ജോലി ഉറപ്പുള്ളതുകൊണ്ടും വിദേശങ്ങളിൽ അവസരം നേടാം എന്ന് പ്രതീക്ഷയും കൊണ്ടാണ്. സർക്കാർ ജോലി എന്നത് പലപ്പോഴും ഒരു ലോട്ടറിയുടെ രൂപത്തിലാണ്.. കിട്ടിയാൽ കിട്ടി എന്ന് മാത്രം..

അങ്ങനെ നഴ്സിംഗ് പഠിച്ചതിനു ശേഷം ദിവസകരാറിൽ ജോലി ചെയ്‌തിരുന്ന അഞ്ചു ദേവസ്യയുടെ ഫേസ്ബുക് പോസ്റ്റ് ആരുടേയും വായിച്ചാൽ സാധാരണ മനുഷ്യരുടെ കണ്ണ് നിറയും.. അത്രയധികം സെൻസേഷണൽ ആയിട്ടാണ് അഞ്ചു തന്റെ ജീവിത യാഥാർത്യം തുറന്നെഴുതിയിരിക്കുന്നത്… പോസ്റ്റ് ചെയ്‌തു വെറും പത്തുമണിക്കൂറിൽ 4500 രിൽ പരം കമെന്റുകളും 1500 റിൽ പരം ഷെയറുകളുമാണ് വന്നിട്ടുള്ളത്..

കുറിപ്പ് വായിക്കാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 21
ദിവസകരാറില്‍ കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലില്‍ ജോലി എടുത്തിട്ട് 1 വര്‍ഷമാകുന്നു. ഇന്ന് ടെര്‍മിനേഷന്‍. പാക്ക് അപ്പ് ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാര്‍ച്ച് 22 dmo ഓഫീസില്‍ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട് താല്പര്യമുണ്ടെങ്കില്‍ പിറ്റേന്ന് വന്നു ഓര്‍ഡര്‍ സ്വീകരിക്കണം ഒട്ടും ആലോചിക്കേണ്ടി വന്നില്ല യെസ് പറയാന്‍. വീട്ടുകാരുടെ സപ്പോര്‍ട്ട് പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓര്‍ഡര്‍ സ്വീകരിച്ചു 24 നു വീണ്ടും ജനറല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

മുന്‍പ് തന്നെ കൊറോണ ക്ലാസ്സ് ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12 to 5 ഷിഫ്റ്റില്‍ പേ വാര്‍ഡ് ഐസൊലേഷനില്‍ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാര്‍ത്ഥിച്ചു ജോലിയിലേക്ക്. ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ. അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളില്‍ വെന്തുരുകി തളര്‍ന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമന്‍ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാന്‍ മുന്നോട്ട് പോയെ മതിയാകു. എന്റെ സഹപ്രവര്‍ത്തകര്‍ മേലുദ്യോഗസ്ഥര്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ മതിയാവു. നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും തുരത്തിയോടിച് നമ്മള്‍ അതിജീവിക്കും.. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങള്‍ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക. മാലാഖ എന്നൊരു ലേബല്‍ വേണ്ട സീസണല്‍ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം. ഇനിയും ഞങ്ങളുടെ വിഷമതകള്‍ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാല്‍ മതി എന്നൊരു പ്രാര്‍ത്ഥന മാത്രേ ഉള്ളൂ….
*നമ്മള്‍ അതിജീവിക്കും*
# break the chain
?? അഞ്ചു ദേവസ്യ

[ot-video][/ot-video]