നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ജോമോന്‍ ടി. ജോണ്‍  പ്രതികരിച്ചു.

ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഫെബ്രുവരി 9ന് കോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് എത്തിയത്. അര്‍ജുനന്‍ സാക്ഷി, വാധ്യര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, സോളോ, നീന തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്.

വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്. ഇന്ത്യയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍മാരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ജോണ്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളില്‍ ജോമോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.