മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു അഗസ്റ്റിന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഗസ്റ്റിന് പിന്നാലെ മകള്‍ ആന്‍ അഗസ്റ്റിനും സിനിമയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് വേച്ച് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ശക്തമായ മടങ്ങിവരവായിരുന്നു ആന്‍ നടത്തിയത്. ഇപ്പോള്‍ അച്ഛനെ കുറിച്ച് ആന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോളാണ് ആന്‍ പപ്പയെ കുറിച്ച് സംസാരിച്ചത്.

വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് ആന്‍ പറഞ്ഞിരുന്നു. വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നായിരുന്നു ആന്‍ പറഞ്ഞത്. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവും. ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറഞ്ഞിരുന്നു. അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന്. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം. കേട്ട് കേട്ട് നല്ല ക്ലോസായതാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ ഇല്ലെന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.