സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനിലും സെന്റ് മോനിക്ക മിഷനിലും വലിയ നോമ്പ് കാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ചില്‍ നടപ്പെടുന്നു. സെ.മോനിക്ക മിഷനില്‍ 2019 മാര്‍ച്ച് 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ പ്രശക്ത വചന പ്രഘോഷകനും യു.കെയുടെ നവസുവിശേഷ വല്‍ക്കരണത്തില്‍ നിസ്തുല സേവനം നടത്തുന്ന സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ ഡയക്ടറുമായ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന്‍ നേതൃത്വം നല്‍കുന്നതാണ്.

മിഷന്റെ ശുശ്രുകകള്‍ നടക്കുന്ന ഔവര്‍ ലേഡി ഒഫ് ലാസലെറ്റെ ചര്‍ച്ച്, റെയിന്‍ഹാം, RM13 8SR ആയിരിക്കും ധ്യാനം നടക്കുന്നത്. സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ മാര്‍ച്ച് 8,9,10, വെള്ളി,ശനി, ഞായര്‍ തീയതികളില്‍
വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടക്കുന്ന ധ്യാന ശുശ്രൂഷകള്‍ പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കുന്നു.

രണ്ട് മിഷനിലെയും ധ്യാനങ്ങളുടെ സമയം :-

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളി: 5:00 PM 9:00PM.
ശനി: 11:00 AM 5.00 PM
ഞായര്‍: – 2.00 PM 9:00 PM.

വിലിയ നോയമ്പിലെ ഈ ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്ത് മാനസാന്തരത്തിനും അതിലൂടെ ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജായ ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.