പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ, പ്രകാശ് രാജിനൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ആ തമാശകള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അതത്ര ചെറിയ തമാശകളല്ല.

‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുപമയെ സഹതാരം പ്രകാശ് രാജ് ശകാരിച്ചുവെന്നും നടി പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് വയ്യാതായ അനുപമയെ സെറ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമെല്ലാമായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചു എന്നായിരുന്നു അറിഞ്ഞത്.

സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ നക്കിന ത്രിനാഥ റാവു ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞത് ഇങ്ങനെ:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു.

അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. “രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാം എന്ന് അനുപമ തന്നെയാണ് പറഞ്ഞത്. പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 മിനിറ്റില്‍ തിരിച്ചു പോന്നു. ചിത്രീകരണം നിര്‍ത്തിവച്ചത് അതുകൊണ്ടൊന്നും അല്ല. പ്രകാശ് രാജിന്റെ ഡേറ്റ് അതുവരെയേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരുന്നു. പിന്നീട് ഷൂട്ട് നടത്തുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.