മണിക്കൂറുകൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ തമിഴ്നാട്ടില്‍ നിന്നെത്തിയ ‘മനിതി’ വനിതകൾ മലയിലേക്കില്ലന്ന് തീരുമാനം. സുരക്ഷാപ്രശ്നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചു. മധുരയിലേക്ക് മടങ്ങുന്നു. ആവശ്യമുള്ള സ്ഥലംവരെ പൊലീസ് സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്കിയതായും അവർ പറഞ്ഞു. വിഡിയോ കാണാം

എന്നാൽ പൊലീസ് ബലമായി പിന്തിരിപ്പിച്ചെന്ന് ‘മനിതി’ നേതാവ് സെൽവി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലേക്ക് തിരിച്ചുവരുമെന്നും ‘മനിതി’ അംഗങ്ങള്‍ പറഞ്ഞു. പ്രതിഷേധങ്ങളെ തുടർന്ന് രണ്ടാംസംഘവും പിന്‍മാറിയേക്കുമെന്നാണ് വിവരം. ആദിവാസി നേതാവ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘവും എത്താനിടയില്ല.

 

.തമിഴ്നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘം മലകയറാതെ മടങ്ങി

.പമ്പയില്‍ വന്‍ പ്രതിഷേധം നേരിട്ടതിനെത്തുടര്‍ന്നാണ് തീരുമാനം

.സുരക്ഷാപ്രശ്നമുണ്ടെന്ന പൊലീസ് നിലപാട് ‘മനിതി’ അംഗങ്ങള്‍ അംഗീകരിച്ചു

.മധുരയിലേക്ക് മടങ്ങുന്നു, ആവശ്യമുള്ള സ്ഥലംവരെ പൊലീസ് സുരക്ഷ നല്‍കും

.ബലമായി പിന്തിരിപ്പിച്ചെന്ന് ‘മനിതി’

.പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് സെല്‍വി

. ശബരിമലയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍

. മലകയറാനുള്ള ‘മനിതി’ സംഘാംഗങ്ങളുടെ ശ്രമം വീണ്ടും തടഞ്ഞു

.നൂറുകണക്കിനുപേര്‍ ശരണപാതയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു

. പൊലീസ് നടപടി ആറുമണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍

. അറസ്റ്റിലായവരെ പമ്പയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു

.പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റുചെയ്ത് നീക്കുന്നു

.മനിതി’ ആക്ടിവിസ്റ്റുകളുടെ സംഘടനയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

. യുവതീപ്രവേശം നിരീക്ഷണസമിതി തീരുമാനിക്കട്ടെയെന്ന് സര്‍ക്കാര്‍

. മനിതി സംഘത്തിന് സുരക്ഷയൊരുക്കാന്‍ പ്രയാസമെന്ന് പൊലീസ്

. തമിഴ്നാട്ടില്‍ നിന്നുള്ള ‘മനിതി’ സംഘത്തെ പമ്പയില്‍ തടഞ്ഞു

. യുവതികളും എതിര്‍ക്കുന്നവരും ശരണപാതയില്‍ കുത്തിയിരിക്കുന്നു

.ആക്ടിവിസ്റ്റുകളല്ല, വിശ്വാസികളാണെന്ന് ‘മനിതി’ നേതാവ് സെല്‍വി

.ആദിവാസി നേതാവ് അമ്മിണിയുള്‍പ്പെടെ കൂടുതല്‍ പേരെത്തുമെന്നും വിവ