തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഇന്ന് ഹാജരായേക്കും. തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ അപ്പുണ്ണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ മൊഴി നല്‍കണമെന്നാണ് അപ്പുണ്ണിക്ക് കോടതി നല്‍കിയ നിര്‍ദേശം. അപ്പുണ്ണി ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കുമെന്നാണ് പോലീസ് കരുതുന്നത്.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അപ്പുണ്ണി കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അപ്പുണ്ണി അറിയപ്പെടുന്നത്. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം ദിലീപിനൊപ്പം ചോദ്യം ചെയ്തതിനു ശേഷം രണ്ടാമത്തെ തവണ അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടെ 5 മൊബൈല്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി അവിടെ നിന്നായിരുന്നു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.