സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുതി നടിയും വ്ലോഗറുമായ അർച്ചന കവിയുടെ പുതിയ ബ്ലോഗ്. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ചർച്ചകളും വെളിപ്പെടുത്തലുകളുമാണ് അർച്ചന ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. അർച്ചനയുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും സിനിമാക്കാര്‍ക്കും ആരാധകര്‍ക്കും അമ്പരപ്പ് സമ്മാനിച്ചാണ് അര്‍ച്ചനയുടെ എഴുത്ത്.

സ്വന്തം അനുഭവത്തിൽ നിന്നാണ് അർച്ചയുടെ ബ്ലോഗ് തുടങ്ങുന്നത്. വിവാഹത്തിന് ശേഷം പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള സംസാരത്തിൽ എങ്ങനെയോ സ്വയംഭോഗവും വിഷയമായി കടന്നുവന്നു. വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നതു കേട്ടു. അപ്പോള്‍ അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്ന് അർച്ചന നിരീക്ഷിക്കുന്നു. ട്രെയിനിലെ അപ്പർ ബർത്തിൽ, കാടിനുള്ളിൽ, ഫ്ലൈറ്റിൽ… അങ്ങനെ നിരവധി സ്ഥലങ്ങള്‍ ചര്‍ച്ചയിലുയർന്നു.

ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന തുറന്നു പറയുന്നു.

  കോൺഗ്രസ് പാർട്ടി മുങ്ങികൊണ്ടിരിക്കുന്ന ഒരു കപ്പലിനെപ്പോലെ ആണോ? : മെട്രിസ് ഫിലിപ്പ് എഴുതുന്ന ലേഖനം

അടുത്ത ഊഴം താനാണെന്ന് പറഞ്ഞാണ് അർച്ചന ആദ്യഭാഗം അവസാനിപ്പിച്ചത്. രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്കായി അർച്ചന കുറിച്ചു: ‘അവരെന്നോട് ചോദിച്ചില്ല. ഒരുപക്ഷേ കൂട്ടത്തിലെ ഒരേയൊരു സ്ത്രീ ഞാനായതുകൊണ്ടാകാം അവരാ പരിഗണന നൽകിയത്.’ ഏതായാലും നടിയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്

 

View this post on Instagram

 

Latest blog is about how I sat through an open conversation… Men and their self-gratification To read check the link in the bio

A post shared by Archana Kavi (@archanakavi) on