ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: 2026 ജനുവരി 22 മുതൽ യുകെയിൽ ശക്തമായ ആർട്ടിക് തണുപ്പ് കാറ്റ് കടക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങൾ പുറത്തുവന്നു . ഇതോടെ ശക്തമായ മഞ്ഞ് പെയ്യുകയും, താപനില വൻ തോതിൽ കുറഞ്ഞ് “ബാൽട്ടിക്” തണുപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്നാണ് സൂചന. ഇത് യാത്രാസൗകര്യങ്ങൾ തടസ്സപ്പെടുന്നതിന് കാരണമാകാനും 10 ദിവസം നീളാനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌കോട്ട്‌ ലൻഡിന്റെ ചില ഭാഗങ്ങളിൽ 30 സെന്റിമീറ്ററോളം മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്നും, നോർത്ത് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ 14–15 സെന്റിമീറ്റർ വരെ മഞ്ഞ് കുമിയുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില -6 ഡിഗ്രി സെൽഷ്യസിന് താഴേക്കെത്തും. ശക്തമായ കാറ്റ് ചൂട് കുറയ്ക്കുന്നത് കാരണം തണുപ്പ് കൂടുമെന്നാണ് സൂചന. മാഞ്ചസ്റ്റർ, ന്യൂകാസിൽ പോലുള്ള നഗരങ്ങൾ, സ്‌കോട്ടിഷ് ഹൈലാൻഡ്സ് പ്രദേശങ്ങൾ എന്നിവ ആണ് കാലാവസ്ഥ ഏറ്റവും ശക്തമായി ബാധിക്കപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ .

മെറ്റ് ഓഫീസ് ജനുവരി 17–26 കാലയളവിൽ തണുത്ത കാലാവസ്ഥയിലേക്ക് മാറുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ജനങ്ങൾക്ക് മെറ്റ് ഓഫീസ് വെബ്സൈറ്റിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരീക്ഷിക്കാനും, ഹൈ-റിസ്ക് മേഖലകളിൽ വാഹനങ്ങൾ ശീതകാലത്തിന് തയ്യാറാക്കാനും, പ്രധാന ആവശ്യസാധനങ്ങൾ സംഭരിച്ചു വെക്കാനും ശുപാർശ ചെയ്തിട്ടുണ്ട് . ഹൈലാൻഡ് കൗൺസിൽ പോലുള്ള പ്രാദേശിക അതോറിറ്റികളുടെ വെബ്സൈറ്റിൽ സ്കൂൾ അടച്ചിടലുകൾ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.