കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അഞ്ചുവയസ്സുകാരൻ അർജുൻ പ്രജാപതി വായിച്ചുതീർത്തത് 3,000-ത്തിലധികം പുസ്തകങ്ങൾ. വെറും 18 മാസം പ്രായമുള്ളപ്പോൾ തന്നെ വായന ആരംഭിച്ച അർജുന്റെ അസാധാരണ ബുദ്ധിശേഷിയും പഠനമികവും ലോകശ്രദ്ധ നേടുകയാണ്. ഗണിതം, ജ്യോതിശാസ്ത്രം, ജനിതകശാസ്ത്രം, മനുഷ്യശരീരത്തിന്റെ പ്രവർത്തനം, സൂക്ഷ്മജീവശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഈ കൊച്ചുമിടുക്കന് താൽപര്യം. പ്രായത്തെ വെല്ലുന്ന അറിവും ജിജ്ഞാസയുമാണ് അർജുനെ മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

2026 ജൂണിൽ നടത്തിയ സ്റ്റാൻഫഡ്–ബിനെ ഇന്റലിജൻസ് പരിശോധനയിൽ അർജുന് 141 ഐക്യു സ്കോർ ലഭിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഉയർന്ന ബുദ്ധിശേഷിയുള്ളവരുടെ സംഘടനകളായ മെൻസയിലും ഇന്റർടെലിലും അംഗത്വം നേടാനും അർജുന് സാധിച്ചു. ഗണിതത്തിലെ സങ്കീർണമായ ആശയങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം സംഖ്യകളുടെ പാറ്റേണുകൾ തിരിച്ചറിയാനും അഞ്ചാം ക്ലാസ് നിലവാരത്തിലുള്ള ഗണിതവിഷയങ്ങൾ പഠിക്കാനും അർജുന് കഴിയുന്നു. ശാസ്ത്രലോകത്തെ പ്രമുഖരായ ആൽബർട്ട് ഐൻസ്റ്റീനും സർ ഐസക് ന്യൂട്ടനുമാണ് ഇഷ്ടശാസ്ത്രജ്ഞർ. അർജുന്റെ നേട്ടത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അർജുന്റെ പിതാവ് ഡോ. വിശാൽ പ്രജാപതി ക്ലിനിക്കൽ ഗവേഷകനും മാതാവ് മഹിത അഭിഭാഷകയുമാണ്. കുട്ടിയുടെ സ്വാഭാവികമായ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ വളർത്തൽരീതിയെന്ന് മാതാപിതാക്കൾ പറയുന്നു. പഠനത്തിന് അമിത സമ്മർദം നൽകുന്നതിനുപകരം താൽപര്യമുള്ള വിഷയങ്ങൾ സ്വയം കണ്ടെത്താനും പഠിക്കാനും അവസരം നൽകുകയാണ് ചെയ്യുന്നത്. വായനയിലും ശാസ്ത്രപഠനത്തിലും മികവ് പുലർത്തുന്ന അർജുൻ സഹോദരിക്കൊപ്പം കളിക്കാനും ചിത്രരചനയ്ക്കും സംഗീതം ആസ്വദിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ഒക്ടോബർ 29ന് ഒന്റാറിയോ പ്രവിശ്യാ നിയമസഭയായ ക്വീൻസ് പാർക്കിൽ അർജുനെ പ്രത്യേകമായി ആദരിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.