ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ കുട്ടികൾ മുൻനിരയിലേക്ക്. കഴിഞ്ഞ ആഴ്ചകളിലെ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കുട്ടികൾ എയ്ജ് ഗ്രൂപ്പ് 11 – 13 ൽ നൂറുശതമാനം വിജയം നേടി. മറ്റു രണ്ടു ഗ്രൂപ്പുകളിലും വിജയശതമാനത്തിൽ മുമ്പിൽ തന്നെ . കുട്ടികൾ മത്സരങ്ങളെ ഏറ്റവും ഗൗരവത്തോടെയും ആവേശത്തോടെയും കാണുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ ദിവസങ്ങളിലെ മത്സരഫലം കാണിക്കുന്നത്.

കുട്ടികൾ ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് തുടങ്ങിയ ഈ വലിയ സംരംഭം ഇന്ന് ഒരു വലിയ വിജയമായി മുന്നേറുന്നു. അടുത്ത രണ്ട് ആഴ്ചകളിലെ മത്സരങ്ങൾകൂടി കഴിയുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിക്കും . നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്കുള്ള മത്സര പരീക്ഷകൾക്ക് യോഗ്യത നേടും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാം റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുന്നത് . ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരങ്ങൾ നടത്തും . ഈ ആഴ്ചയിലെ പഠന ഭാഗങ്ങളും ബൈബിൾ ക്വിസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽനിന്നും അറിയുവാൻ കഴിയുമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ മുൻ നിരയിൽ വന്നവർ ആരൊക്കെയെന്നറിയുവാൻ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

Suvara 2020