ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം ന്യൂയോർക്കിൽ എത്തി . ഫോക്‌ലൻഡ് ദ്വീപുകളുടെ ഭാവിയും അയർലൻഡ് ഏകീകരണവും സംബന്ധിച്ച് ട്രംപ് അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. അയർലൻഡ് സന്ദർശനത്തിനിടെ ഐക്യ അയർലൻഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് പ്രകടിപ്പിച്ചത്.

ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ബ്രിട്ടന്റെ താൽപര്യങ്ങൾ മുന്നോട്ടുവയ്ക്കുക എന്നതാണ് ബേൺഹാമിന്റെ ലക്ഷ്യം. മുൻപ് ട്രംപിനെ ‘വിഷലിപ്തൻ’ എന്ന് വിശേഷിപ്പിക്കുകയും മാഞ്ചസ്റ്ററിലേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും, ഇപ്പോൾ പഴയ പരാമർശങ്ങൾ മാറ്റിവച്ച് നിലവിലെ ഉത്തരവാദിത്തങ്ങളിലാണ് ശ്രദ്ധയെന്ന് ബേൺഹാം വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണം സൗഹാർദപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യുഎൻ പൊതുസഭയിലെ ബേൺഹാമിന്റെ പ്രസംഗത്തിൽ കൃത്രിമബുദ്ധി, യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് സംഘർഷം എന്നിവ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയ്ക്കായി എഐയും സ്വയം പ്രവർത്തിക്കുന്ന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന പുതിയ യുഎസ്-യുകെ പ്രതിരോധ സഹകരണവും അദ്ദേഹം പ്രഖ്യാപിക്കും. അടുത്ത വർഷം മാഞ്ചസ്റ്ററിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ട്രംപിനെ ക്ഷണിക്കാനും ബേൺഹാം ഒരുങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു.











Leave a Reply