തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പലരും സിനിമ മേഖലയിൽ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇനി ഒരിക്കലും ദിലീപിനോടൊപ്പം അഭിനയിക്കില്ല എന്ന് ആസിഫ് അലി പറഞ്ഞിരുന്നു അതിനെ വളരെ മോശമായാണ് സോഷ്യൽ മീഡിയയിലും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. ദിലീപ് തെറ്റ് ചെയ്തു എന്നർത്തത്തിലാണ് ആസിഫ് അലി ഇങ്ങനൊരു പ്രതികരണം നടത്തിയത് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ അങ്ങനൊന്നും അല്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി.

ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം ഇത്തരം ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിനെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഒരുമിച്ചിനി അഭിനയിക്കില്ല എന്ന് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഒപ്പം ഇരയായ നടിയെ താൻ കണ്ടിരുന്നു എന്നും. അവളുടെ വിഷമത്തിന് എന്തായിരുന്നാലും അവൾക്ക് നീതി ലഭിക്കണം എന്നും ആസിഫ് അലി പറയുന്നു. ഒപ്പം തന്നെ ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നതും.

ആസിഫ് അലിയുടെ വാക്കുകൾ :

ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞതിനെ പറ്റി ഭയങ്കര മോശമായുള്ള ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. അത് ഞാൻ എന്ന ചെറുപ്പക്കാരൻ അറസ്റ്റ് ചെയ്തു എന്ന് കേട്ടതിന്റെ റിയാക്ഷൻ ആണ് അവിടെ കണ്ടത്. അത് ശെരിക്കും ജനുവിനായിട്ടുള്ള കാര്യമാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ പേര് വരരുതെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ. എന്നോട് അന്ന് ചോദിച്ചതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. ഇന്നും ആ കേസ് തെളിയിക്കുന്നത് വരെ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ഉള്ളത്. പക്ഷെ ഈ പറഞ്ഞപോലെ ഇരയായ ആളും എന്റെ അടുത്ത സുഹൃത്താണ്. ആ വിഷമം ഞാൻ നേരിൽ കണ്ടതാണ്.

അപ്പോൾ അത് ചെയ്തത് ആരാണേലും അതിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും. അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള ഒരാളാണ് ഞാൻ ഇങ്ങനെ ഒരു കേസും ഇങ്ങനൊരു ആരോപണവും കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ ഫേസ് ചെയ്യാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത്.