സണ്‍ഡേ ഹോളിഡെ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ഇരുവരും ഒന്നിച്ച് എത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടയിലാണ് ആ സംഭവം.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തിനെ കുറിച്ചു പരിപാടിയുടെ അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍ ഒരു പരാതി തനിക്കെതിരെ ഉണ്ടെന്ന കാര്യം ആസിഫ് അലിയും സമ്മതിച്ചു.

ഫോണെടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ട് എന്നു തന്നെ കണക്കാക്കാം എന്നു പറഞ്ഞ് ആസിഫ് ചിരിച്ചു. ഫോണിലേയ്ക്കു ശ്രദ്ധ തിരിയുന്ന ശ്രമം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ല എന്ന് ആസിഫ് അലി വ്യക്തമാക്കി. മോഹന്‍ലാല്‍ വിളിച്ചിട്ടു ഫോണ്‍ എടുക്കാത്തതിനാല്‍ ആസിഫിന് ഡിന്നര്‍ നഷ്ടമായ കാര്യം അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സിനിമയില്‍ എത്തിയ ശേഷമുള്ള ആദ്യ വിവാദം അതായിരുന്നു എന്നായിരുന്നു ആസിഫിന്റെ പ്രതികരണം.