തമിഴിലും ബോളിവുഡിലും വെന്നിക്കൊടി പാരിച്ച മലയാളി സുന്ദരി അസിന്‍ വിവാഹ തിരക്കിലാണ്. ജനുവരി 23നു ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കേട്ടപ്പോള്‍മുതല്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടെയും വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ സംസാരവിഷയം.
ഹര്‍ഭജന്‍ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്. വളരെ ലളിതവും മനോഹരവുമായ ഗോള്‍ഡ് പ്ലേറ്റ് കാര്‍ഡിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് അസിന്‍ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ