നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച. കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്‍റി 20 നീക്കം.
കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്‍റി 20 ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ല. ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും ട്വന്‍റി 20 വ്യക്തമാക്കി
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്‍റി 20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടുനേടിയതാണ് സംഘടനയുടെ ആത്മവിശ്വാസത്തിന്‍റെ കാതല്‍. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്വന്‍റി 20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!