കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാക്കിയ സംഘം കൊട്ടിയത്ത് തട്ടുകട അടിച്ചുതകർത്തു. കടയിലെ തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും ആക്രമണം തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിൽ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശി കടയുടമ ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

കടയിലെത്തിയ സംഘം പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കമുണ്ടാക്കുകയായിരുന്നുവെന്ന് നാസിം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വാക്കേറ്റം രൂക്ഷമായതോടെ കടയിലെ പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് തൊഴിലാളി മോഹനന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചത്. തുടർന്ന് അക്രമം തടയാനെത്തിയ നാസിമിനെയും സംഘം ആക്രമിച്ചു. വടിവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടയുന്നതിനിടെ പരുക്കേറ്റതായും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചതായും പരാതിയിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രദേശത്ത് ലഹരിവിൽപനയും ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കടയുടമയുടെയും തൊഴിലാളിയുടെയും ആരോപണം. മാരകായുധങ്ങളുമായി പ്രദേശത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യുന്നവരാണ് അക്രമികളെന്നും നേരത്തെയും പരാതിയുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.