തൊണ്ണൂറുകളിലെ എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമ ആഷിക്കി അതോടൊപ്പം ന്യൂ ജനറേഷന്‍ ഹിറ്റ് ആഷിക്കി 2 എന്നീ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രശസ്ത പിന്നണി ഗായകന്‍ Dr . ഫഹദ് മുഹമ്മദും മഴവില്‍ സംഗീതത്തിന്റെ സ്വന്തം ഗായകര്‍ അനീഷ് ജോര്‍ജും ടെസ്സമോള്‍ ജോര്‍ജും ചേര്‍ന്ന് സംഗീത ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്നു. തൊണ്ണൂറുകളില്‍ എല്ലാ യുവ ഹൃദയങ്ങളിലും സ്ഥാനം ഉറപ്പിച്ച ആഷിക്കിയിലെ എല്ലാ ഗാനങ്ങളും അന്ന് വലിയ ചലനം ഉണ്ടാക്കിയിരുന്നു. അതെ പോലെ 2013 ല്‍ ആഷിഖി 2 വിലെ ഗാനങ്ങളും ജനശ്രദ്ധ ആകര്‍ഷിച്ചവ തന്നെ ആയിരുന്നു.
ഈ രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഒന്ന് ചേര്‍ത്ത് ‘ ആഷിക്കി ഫോര്‍ എവര്‍ ‘ എന്ന സംഗീത കാവ്യം അവതരിപ്പിക്കപ്പെടുകയാണ് മഴവില്‍ സംഗീതത്തിന് വര്‍ണ്ണം ചാര്‍ത്താന്‍. ഈ വര്‍ണത്തിനു നിറം കൂട്ടുന്നത് വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍, വരുണ്‍ മയ്യനാട്, മിഥുന്‍ മോഹന്‍, ഷിനോ തോമസ് എന്നിവര്‍ ചേര്‍ന്ന നിസരി ലൈവ് ഓര്‍ക്കസ്ട്രയാണ് . കഴിഞ്ഞ ആറു വര്‍ഷക്കാലമായി ഇവര്‍ യുകെ മലയാളികളുടെ ആവേശമാണ്.
ബീറ്റ്‌സ് ഡിജിറ്റല്‍ യുകെയുടെ ബിനു ജേക്കബ് ആണ് ശബ്ദവും വെളിച്ചവും നിര്‍വഹിക്കുന്നത്. ഇന്ന് യുകെയുടെ വിവിധ സ്ഥലങ്ങളില്‍ ശ്രി ബിനു ജേക്കബ് സുപരിചിതനാണ് . അതോടൊപ്പം വീഡിയോ വിഭാഗം കൈകാര്യം ചെയ്യുന്നത് പ്രശസ്ത വീഡിയോ ഗ്രാഫര്‍മാരായ ജിസ്‌മോന്‍ പോള്‍ ( റോസ് ഡിജിറ്റല്‍ വിഷന്‍ ) വെല്‍സ് ചാക്കോ എന്നിവരാണ്. ഫോട്ടോഗ്രഫി നിര്‍വഹിക്കുന്നത് ബിജു മൂന്നാനപ്പള്ളി ( ബി . ടി . എം ഫോട്ടോഗ്രാഫി ) ജിനു . സി. വര്ഗീസ് ( ഫോട്ടോ ജിന്‍സ്) രാജേഷ് പൂപ്പാറ ( ബെറ്റര്‍ ഫ്രെയിംസ് ) എന്നിവര്‍ ചേര്‍ന്നാണ് . പോസ്റ്റര്‍ ഡിസൈന്‍ ആന്‍ഡ് ആര്‍ട്‌സ് : ജെയിന്‍ ജോസഫ് ( ഡിസൈന്‍ ഗേജ് , ബോണ്‍മൗത് ) ബോബി അഗസ്റ്റിന് ( പൂള്‍)
Leave a Reply