അമേരിക്കയ്ക്ക് പിന്നാലെ വിദേശ പൗരന്മാർക്കുള്ള താൽക്കാലിക തൊഴിൽ വിസ റദ്ദാക്കി ഓസ്‌ട്രേലിയയും. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി വിസ നിരോധിച്ച നടപടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മൽകോം ടേൻബൻ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
95000 വിദേശ പൗരന്മാരാണ് താൽക്കാലിക തൊഴിലുകൾക്കായി ഓരോ വർഷവും ഓസ്‌ട്രേലിയയിൽ എത്തുന്നത്. ഉദ്യോഗാർഥികളുടെ രണ്ട് വർഷത്തെ തൊഴിൽ പരിചയം, ക്രിമിനൽ റെക്കോർഡ് പരിശോധന, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിച്ചതിന് ശേഷം മാത്രമേ ഇനി വിസ അനുവദിക്കുകയുള്ളൂ.ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും കൈക്കൊണ്ട നടപടി. ഇന്ത്യയിൽനിന്ന് നിരവധി പേരാണ് ഓരോ വർഷവും താൽക്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നത്.
Leave a Reply