എഴുത്തുകാരന്‍ സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപിയുടെ ഭീഷണി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സക്കറിയയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലക്കാട് നടന്ന ഒ.വി.വിജയന്‍ അനുസ്മരണ പരിപാടിയിൽ വച്ചാണ് സക്കറിയ, പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന പരാമര്‍ശം നടത്തിയത്. സക്കറിയ ഈ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കിൽ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ഭീഷണി കണക്കിലെടുത്ത് തനിക്ക് സംരക്ഷണം നൽകേണ്ടത് സര്‍ക്കാരാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.