മൂക്കിലൂടെ കടുകെണ്ണ ഒഴിച്ച് കൊറോണ വൈറസിനെ കൊല്ലുന്ന കൺകെട്ട് വിദ്യയുമായി ബാബാരാംദേവ്; വൈറസ് വയറിനുള്ളില്‍ വെച്ച് ഇല്ലാതാകുമെന്നും ബാബാ രാംദേവിന്റെ അവകാശവാദം

മൂക്കിലൂടെ കടുകെണ്ണ ഒഴിച്ച് കൊറോണ വൈറസിനെ കൊല്ലുന്ന കൺകെട്ട് വിദ്യയുമായി ബാബാരാംദേവ്;  വൈറസ് വയറിനുള്ളില്‍ വെച്ച് ഇല്ലാതാകുമെന്നും ബാബാ രാംദേവിന്റെ അവകാശവാദം
May 05 06:40 2020 Print This Article

കൊറോണ വൈറസിനെ തടയാന്‍ യോഗാ ഗുരു ബാബാ രാംദേവ് ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്. കൊറോണ രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം.

ആജ് തക് ചാനലുമായി ഏപ്രില്‍ 25 ന് നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ അയാള്‍ക്ക്‌ കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു.

കൂടാതെ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ബാബാ രാംദേവ് ഉന്നയിക്കുന്ന ഈ രണ്ട് അവകാശവാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്നും ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മുംബൈയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.

അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണെന്നും ജീനം ഷാം പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles