ബേബിയാണെങ്കിലും അമ്പതിന്റെ തിളക്കത്തിലാണ് ബേബിയാശാന്‍. കീത്തിലി മലയാളി അസ്സോസിയേഷന്റെ സ്വന്തം ബേബിച്ചന് ഇന്ന് അമ്പത്തികഞ്ഞു. യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറിലെ കീത്തിലിയില്‍ സ്ഥിരതാമസക്കാരനായ ബേബിച്ചന്‍ കോട്ടയം ജില്ലയിലെ കല്ലംപാറയില്‍ കൊട്ടാരത്തില്‍ കുടുംബാംഗമാണ്. മിനി ബേബിയാണ് ഭാര്യ. മക്കള്‍ അലീന, മെറീന, അല്‍ഫോന്‍സാ. അന്യം നിന്നുപോകാന്‍ ഒരുങ്ങുന്ന കത്തോലിക്കാ സഭയുടെ പാരമ്പര്യ കലകളായ മാര്‍ഗ്ഗംകളി പരിശുമുട്ടുകളി എന്നീ കലകളുടെ ആശാനായിരുന്നു ഒരു കാലത്ത് ബേബിച്ചന്‍. യുകെയില്‍ എത്തിച്ചേര്‍ന്നതിനു ശേഷം കീത്തിലി മലയാളി അസ്സോസിയേഷനില്‍ സജീവമായ ബേബിച്ചന്‍ വീണ്ടും മാര്‍ഗ്ഗം കളി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ കീത്തിലിക്കാര്‍ക്ക് ബേബിച്ചന്‍ ബേബി ആശാനായി. ബേബി ആശാന്റെ കുടുംബത്തോടും കീത്തിലി മലയാളി അസ്സോസിയേഷനോടുമൊപ്പം മലയാളം യുകെയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്.

ബേബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…