ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും ഓർമ്മ കുറിപ്പ് പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലർത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനിക വത്ക്കരണത്തിലേക്കും നയിക്കുന്നതിൽ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017ൽ ബഹ്‌റൈനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയിൽ പ്രശംസിച്ചത് ഓർക്കുന്നു. തനിക്ക് കീഴിൽ 2000ലേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാനുള്ള താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.