ഇന്ത്യന്‍ സിനിമാലോകത്തെ ഇനി രണ്ടായി വിഭജിക്കാം. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും. ബോക്‌സ്ഓഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പണം വാരിപ്പടമായി ബാഹുബലി 2 മാറുകയാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 625 കോടി.
ബാഹുബലി ആദ്യഭാഗത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കലക്ഷന്‍ 650 കോടിയായിരുന്നു. ഇപ്പോഴിതാ അതിനെയൊക്കെ തകര്‍ത്തുടച്ച് രണ്ടാം ഭാഗം മുന്നേറുകയാണ്. സിനിമയുടെ ഹിന്ദി വിതരണക്കാരനായ കരണ്‍ ജോഹറിന്റെ കണക്കുകള്‍ പ്രകാരം ആദ്യ മൂന്നുദിനം കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം വാരിയത് 303 കോടിയാണ്. (128 കോടി ഹിന്ദി) (175 കോടി മലയാളം, തമിഴ്, തെലുങ്ക്).
അഞ്ചുദിവസം പിന്നിടുമ്പോള്‍ 490 കോടി ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്ന് 135 കോടിയും ചിത്രം വാരിക്കൂട്ടി കഴിഞ്ഞു. നിലവിലെ ആഗോള കലക്ഷന്‍ 625 കോടിയാണ്. ഹിന്ദിയില്‍ നിന്നും 165 കോടിയും തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളില്‍ നിന്ന് 220 കോടിയും ചിത്രം വാരി.
നേരത്തെ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ ഒരാഴ്ച കൊണ്ട് കലക്ട് ചെയ്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ബാഹുബലി തകര്‍ത്തിരുന്നു. 210 കോടിയായിരുന്നു ദംഗലിന്റെ ആദ്യ ആഴ്ചത്തെ കലക്ഷന്‍. ബാഹുബലി 2വിന്റേത് 217 കോടിയാണ്. വിദേശത്തും ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷനാണ്.
നിലവില്‍ ഏറ്റവും വലിയ പണംവാരിപ്പടം ആമിര്‍ ഖാന്റെ പികെയാണ്. 792 കോടിയാണ് ചിത്രത്തിന്റെ ആഗോളബോക്‌സ്ഓഫീസ് കലക്ഷന്‍. ബാഹുബലി ദ് ബിഗിനിങ് ഇതില്‍ മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ പികെയുടെ റെക്കോര്‍ഡ് പുഷ്പം പോലെ മറികടക്കും.
കേരളത്തില്‍ ആദ്യദിനം ചിത്രം വാരിയത് 5.45 കോടി (വെള്ളിയാഴ്ച), ശനിയാഴ്ച 5.10 കോടി, ഞായറാഴ്ച 5.25 കോടി. ആകെ മൂന്നുദിവസത്തെ കലക്ഷന്‍ 15.80 കോടി. മെയ് ഒന്നിനും അവധിയായതിനാല്‍ കലക്ഷനില്‍ കുറവുണ്ടായുകയില്ല. അങ്ങനെയങ്കില്‍ അഞ്ചു ദിവസം കൊണ്ട് ഇരുപത് കോടി പിന്നിടും.
തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം ആദ്യദിനം വാരിയത് 10.25 കോടിയാണ്. ആദ്യദിനം മള്‍ട്ടിപ്ലക്‌സുകളില്‍ ചിലയിടത്ത് റിലീസ് ചെയ്യാന്‍ കഴിയാത്തതാണ് കലക്ഷന്‍ കുറയാന്‍ കാരണം. മൂന്നുദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 31.55 കോടി ചിത്രം വാരി.
ബാഹുബലി രണ്ടു ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ചിലവായത് 450 കോടിയാണെന്ന് നിര്‍മാതാവ് ശോഭു വെളിപ്പെടുത്തിയിരുന്നു.
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടി രൂപ! അതില്‍ 41 കോടിയുമായി ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നില്‍. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളില്‍ നിന്ന് 80 കോടിയും. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു.
ബാഹുബലി 2 ഹിന്ദി പതിപ്പ് 41 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഉള്ള ഹിന്ദി ചിത്രങ്ങള്‍ധൂം 3 ( 36.22 കോടി), ദങ്കല്‍ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളില്‍ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത.
റിലീസിന് മുന്നേ കോടികള്‍ വാരിയ ബാഹുബലി 2
വിതരണത്തിന്റെ ബിസിനസ് ഇങ്ങനെ
ആന്ധ്രയും തെലങ്കാനയും ഉള്‍പ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്.
മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടി. (കേരളത്തില്‍ എട്ട് കോടി).
ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്.
യുഎസ്എ റൈറ്റ്‌സ് (തമിഴ്, തെലുങ്ക്, ഹിന്ദി) 40 കോടി.
മറ്റു രാജ്യങ്ങളില്‍ 15 കോടി
Leave a Reply