ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പലിശ നിരക്ക് വീണ്ടും കുറച്ചു. 0. 25 ൻ്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ നിലവിലെ പലിശ നിരക്ക് 4.75 ശതമാനമായി . പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഒന്നിനെതിരെ എട്ടു പേരാണ് തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പലിശ നിരക്ക് കുറച്ചത് വീണ്ടും പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഭാവിയിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായ ആൻഡ്രൂ ബെയ്ലി സൂചന നൽകി. പലിശ നിരക്ക് കുറയുന്നത് ലോണുകൾ എടുക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉപകാരപ്രദമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം വാഹന ഭവന വിപണിക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്.


പാന്തിയോൺ മാക്രോ ഇക്കണോമിക്‌സിൻെറ പ്രവചനം അനുസരിച്ച് എംപിസി ബാങ്ക് നിരക്ക് ഓരോ പാദത്തിലും 25 ബെയ്സ് പോയിൻ്റുകൾ വീതം ക്രമേണ കുറയും എന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. അതായത് അടുത്ത വർഷം അവസാനത്തോടെ 3.75 ശതമാനത്തിലേയ്ക്ക് പലിശാ നിരക്ക് എത്തും . പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധാരണയായി പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. റേച്ചൽ റീവ്സിൻ്റെ സമീപകാല ബജറ്റ്, സർക്കാറിന്റെയും തൊഴിലുടമകളുടെയും ചെലവുകൾ വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ഇത് പണപ്പെരുപ്പം വീണ്ടും വർധിക്കുന്നതിന് കാരണമായേക്കാം